Wednesday, 28 December 2011

കിലുകിൽ പമ്പരം



Download Song


കിലുകിൽ പമ്പരം തിരിയും മാനസം
അറിയാതമ്പിളി മയങ്ങൂ വാ വാ വോ
ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം
പനിനീർചന്ദ്രികേ ഇനിയീപൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാവാവോ
ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം

മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും
പാൽനിലാവിൻ ശയ്യയിൽ.. മയങ്ങും വേളയിൽ
താളം പോയ നിന്നിൽ മേയും നോവുമായ്
താനേവീണുറങ്ങൂ തെന്നൽ കന്യകേ…
താരകങ്ങൾ തുന്നുമീ രാവിൽ മീനാവിൽ…
ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം (കിലുകിൽ)

ഏതുവാവിൻ കൌതുകം മിഴിയിൽ വാങ്ങി നീ
ഏതുപൂവിൻ സൌരഭം തനുവിൽ താങ്ങി നീ
താനേ നിന്റെ ഓർമ്മകൾ ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ.. മായാജാലമോ…
തേഞ്ഞുപോയ തിങ്കളേ വാവോ വാ വാ വോ
ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം (പനിനീർ)

No comments:

Post a Comment