Saturday, 17 December 2011
കൈ നിറയേ വെണ്ണ തരാം
Download Song
കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം കണ്ണന്‍
കവിളൊലൊരുമ്മ തരാം (കൈ നിറയേ..)
നിന്‍ മടിമേലെ തല ചായ്ച്ചുറങ്ങാന്‍ (2)
കൊതിയുള്ളൊരുണ്ണി ഇതാ ചാരേ (കൈ നിറയേ..)
പാല്‍കടലാകും ഇടനെഞ്ചിലാകേ
കാല്‍തളയുണരുന്നു കളകാഞ്ചിയൊഴുകുന്നൂ (പാല്‍ കടലാകും..)
രോഹിണി നാളില്‍ മനസ്സിന്റെ കോവില്‍
തുറന്നു വരുന്നമ്മ
എന്നില്‍ തുളസിയണിഞ്ഞമ്മ
കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം കണ്ണന്‍
കവിളിലൊരുമ്മ തരാം
പ സ നി ധ പ
ഗ മ പ മ ഗ രി
സ ഗ രി ഗ മ പ മ ഗ രി ഗ മ പ
ധ പ സ നി സ ഗ രി
ഗ രി സ നി രി സ നി ധ
ധ പ മ ഗ രി ഗ മ പ
ഗ മ പ..
പാല്‍മണമൂറും മധുരങ്ങളോടെ
പായസമരുളുകയായ്
രസമോടെ നുണയുകയായ് (പാല്‍ മണം...)
സ്നേഹവസന്തം കരളിന്റെ താരില്‍
എഴുതുകയാണമ്മ
എന്നെ തഴുകുകയാണമ്മ (കൈ നിറയേ..)
Subscribe to:
Post Comments (Atom)
No comments:
Post a Comment