Monday, 19 December 2011
അമ്മൂമ്മക്കിളി വായാടി
Download Song
അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
അമ്മാനം കടവത്തെ അണ്ണാര്‍ക്കണ്ണനഹങ്കാരി
കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി
അതിനിഷ്ടം കൂടാന്‍ ചെങ്ങാലീ
(അമ്മൂമ്മക്കിളി .......)
ചിറ്റോളം കിക്കിളി നെയ്താല്‍ ചിരിച്ചോടും ചുരുളന്‍ വള്ളം
ചുമ്മാ കൊഞ്ചും തഞ്ചക്കാരി
കാക്കാലന്‍ ഞണ്ടിനെ മെല്ലെ കടക്കണ്ണാല്‍ ചൂണ്ടിയെടുക്കും
കര്‍ക്കിട രാവോ ചൂണ്ടക്കാരി
രാക്കൂട്ടിലെ കുളക്കോഴിയോ കാവോരത്തെ കളിത്തോഴിയായ്
കിങ്ങിണി കെട്ടി പാഞ്ഞോടും മഞ്ഞണി മുല്ല പൂങ്കാറ്റോ
ചെലോലും ചങ്ങാതിയായ്
(അമ്മൂമ്മക്കിളി .......)
തുമ്പപ്പൂക്കാവടിയാടി തുടിപ്പാട്ടിന്‍ ചിന്തുകള്‍ മൂളി
പെയ്യും മഴയൊരു തുള്ളി ച്ചാറി
മാനത്തൂടോടി നടക്കും മഴക്കാറില്‍ മിന്നിയൊളിക്കും
നീലത്താരമൊരാട്ടക്കാരി
മാഞ്ചോട്ടിലെ മലര്‍ത്തുമ്പിയോ മാറ്റേറുമെന്‍ മണികുട്ടനായ്
പാടവരമ്പില്‍ കൂത്താടി കാവലിരിക്കും പൊന്‍മാനോ
പൂമീനിന്‍ മണവാളനായ്
(അമ്മൂമ്മക്കിളി .......)
Subscribe to:
Post Comments (Atom)
No comments:
Post a Comment