Thursday, 1 December 2011

സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ

Download Song

സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവേ വാത്സല്യത്തേന്‍ ചോരും പൂവേ
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നൂ
ഇന്നെന്നാത്മാവില്‍ തുളുമ്പും ആശ്വാസം നീ മാത്രം

സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ

ഓണപ്പൂവും പൊന്‍പീലിച്ചിന്തും ഓലഞ്ഞാലിപ്പാട്ടുമില്ല
എന്നോടിഷ്ടം കുടും ഓമല്‍ത്തുമ്പികള്‍ ദൂരെയായ്
നക്ഷത്രങ്ങള്‍ താലോലം പാടും നിന്നെ കാണാന്‍ താഴെ എത്തും
നിന്നോടിഷ്ടം കൂടുവാനായി ഇന്നു ഞാന്‍ കൂടെയില്ലേ
മുത്തശ്ശിക്കുന്നിലെ മുല്ലപ്പൂംപന്തലില്‍
അറിയാമറയിലും വസന്തമായി നീ പാടൂ പൂത്തുമ്പി

സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നൂ
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ കരയാതെന്നാരോമല്‍ തുമ്പീ

ഓരോ പൂവും ഓരോരോ രാഗം ഓരോ രാവും സാന്ത്വനങ്ങള്‍
ഇന്നു ഞാന്‍ കേട്ടു നില്‍ക്കാം ഒന്നു നീ പാടുമെങ്കില്‍
ഓരോ നാളും ഓരോരോ ജന്മം നീയെന്നുള്ളില്‍ ശ്യാമമോഹം
പാട്ടുമായി കൂട്ടിരിയ്ക്കാം ഒന്നു നീ കേള്‍ക്കുമെങ്കില്‍
ഊഞ്ഞാലിന്‍ കൊമ്പിലെ താരാട്ടിന്‍ ശീലുകള്‍
പൊഴിയും സ്വരങ്ങളില്‍ സുമങ്ങളായി ഞാന്‍ പാടാം നിന്‍ മുന്നില്‍
(സ്നേഹത്തുമ്പീ)

2 comments:

  1. നന്നായിട്ടുണ്ട് കേട്ടോട അരുണേ....ഇഷ്ടമായി

    ReplyDelete