Monday, 12 December 2011
സൂര്യ കിരീടം വീണുടഞ്ഞു
Download song
---------------------------------------------------------------------------------
ഈ ഗാനം എന്റെ പ്രിയപ്പെട്ട ഗാന രചയിതാവായ ഗിരീഷ് പുത്തഞ്ചേരിയുടെ ആത്മാവിനു മുന്നില്‍ സമര്‍പ്പിക്കുന്നു... മലയാളത്തിനു എന്നുമോര്‍ക്കാന്‍ ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച ആ മഹാത്മാവിന് ആദരാഞ്ജലികള്‍....
---------------------------------------------------------------------------------
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ (2)
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
നെഞ്ചിലെ പിരി ശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നു പോയ് (2)
നാമജപാമൃത മന്ത്രം ചുണ്ടില്‍ ക്ലാവു പിടിക്കും സന്ധ്യാ നേരം
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
അഗ്നിയായ് കരള്‍ നീറവേ മോക്ഷ മാര്‍ഗം നീട്ടുമോ (2)
ഇഹപര ശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment