Tuesday, 20 December 2011
നിനക്കെന്‍റെ മനസ്സിലെ ....
Download song
നിനക്കെന്‍റെ മനസ്സിലെ മലരിട്ട വസന്തത്തിന്‍
മഴവില്ലു മെനഞ്ഞു തരാം
മിഴിയ്ക്കുള്ളിലെരിയുന്ന നറുതിരിവെളിച്ചത്തിൽ
ഒരു തുള്ളി കവര്‍ന്നു തരാം
ഒരു സ്വര്‍ണ്ണത്തരിയായി മാറില്‍
തലചായ്ക്കാന്‍ മോഹിച്ചെത്തി
ഒരു കുമ്പിള്‍ പനിനീരായ് നിന്‍
പാട്ടിലലിഞ്ഞു തുളുമ്പി ഞാന്‍
(നിനക്കെന്‍റെ മനസ്സിലെ)
ഉം.......... (4)
നീയരികില്‍ നില്‍ക്കുന്നേരം
പ്രണയം കൊണ്ടെന്‍ കരള്‍ പിടയും
ഇതളോരത്തിളവേല്‍ത്തുമ്പില്‍
ശലഭംപോല്‍ ഞാന്‍ മാറിടും
നീ തൊട്ടുണര്‍ത്തുമ്പോള്‍ നക്ഷത്രമാവും ഞാന്‍
നീ ചേര്‍ന്നു നില്‍ക്കുമ്പോള്‍ എല്ലാം മറക്കും ഞാന്‍
മാനസരങ്ങളണിഞ്ഞ മനസ്സിനൊ-
രായിരമായിരമോര്‍മ്മകളാവുക നീ
(നിനക്കെന്‍റെ മനസ്സിലെ)
മായപ്പൊന്‍വെയിലിൻ നാളം
മിഴിയാലുഴിയും വിണ്‍സന്ധ്യേ
സ്വപ്നത്തിന്‍ വാതില്‍പ്പടിമേല്‍
വന്നു വിളിച്ചു നീയെന്നേ
പ്രാണന്‍റെ വെണ്‍പ്രാവായ് പാടുന്നു നീ മെല്ലെ
പ്രേമാര്‍ദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലേ
പിന്നെയുമെന്‍റെ കിനാക്കളെ
ഉമ്മ കൊടുത്തുകൊടുത്തു മയക്കിയുണര്‍ത്തുക നീ
(നിനക്കെന്‍റെ മനസ്സിലെ)
Subscribe to:
Post Comments (Atom)
No comments:
Post a Comment