Saturday, 1 October 2011

എന്റെ സ്വപ്നത്തിന്‍ ....



Download song
Download Karoke

എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍
വന്നിറങ്ങിയ രൂപവതീ
നീലത്താമര മിഴികള്‍ തുറന്നു
നിന്നെ നോക്കി നിന്നു
ചൈത്രം നിന്‍റെ നീരാട്ടു കണ്ടു നിന്നു

എന്റെ ഭാവനാ രസല വനത്തില്‍
വന്നു ചേര്‍ന്നൊരു വനമോഹിനി
വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേൽക്കുവാനായ് ഒരുങ്ങി നിന്നു
ആ.. ആ .. ആ.. ആ..ആ .
(എന്റെ സ്വപ്നത്തിന്‍)

പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ
പൂമരങ്ങള്‍ പൂത്തരാവില്‍
നിന്‍റെ നര്‍ത്തനം കാണാന്‍ ഒരുങ്ങി
നിന്നെ കാത്തുനിന്നു ചാരേ
നീലാകാശവും താരകളും
ആ.. ആ .. ആ.. ആ..ആ .അ ..ആ‍.
(എന്റെ സ്വപ്നത്തിന്‍)

No comments:

Post a Comment