പൂമുഖ വാതില്‍ക്കല്‍ സ്നേഹം....
Download Song
പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ (൨)
ദുഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ (2)
(പൂമുഖ വാതില്‍ക്കല്‍ )
എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്ര വിളക്കാണ് ഭാര്യ (2)
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
അന്നദാനേശ്വരി ഭാര്യ (2)
(പൂമുഖ വാതില്‍ക്കല്‍ )
കണ്ണുനീര്‍ത്തുള്ളിയില്‍ മഴവില്ല് തീര്‍ക്കുന്ന
സ്വര്‍ണ്ണ പ്രഭാമയി ഭാര്യ (2)
കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ (2)
(പൂമുഖ വാതില്‍ക്കല്‍ )
No comments:
Post a Comment