Wednesday, 7 March 2012

മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ...


മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ ഒ

കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഒ ഓ ഒ
നീല മച്ചുള്ള കൂടാരം നീലിപ്പെണ്ണിന്‍റെ കൊട്ടാരം
ഏറെ മോഹിച്ചുവല്ലോ നീയും ഞാനും നെയ്യാമ്പലേ
(മാനത്തെ വെള്ളി)

സിന്ദൂര സന്ധ്യ മറഞ്ഞേ ചന്തമൊരുങ്ങുന്നേ
മാറില്‍ ചന്ദനം തൂകുന്നേ
കല്യാണിമുല്ല കിനാവില്‍ കണ്ണു തുറക്കുന്നേ
മെല്ലെ കോടിയുടുക്കുന്നേ
ഓടി വന്ന മഴമുകിലേ ദൂരെ ദൂരെ മറയേനേ (2)
മേഘമേ നീ വന്നു മൂടല്ലെ വിണ്ണിന്‍ പൊന്‍കിണ്ണം
മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ ഒ
കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഒ ഓ ഒ

മഞ്ഞുള്ള നെഞ്ചിലെ മേട്ടില്‍ തെന്നലിറങ്ങുന്നേ
ഈറന്‍ ചാമരം വീശുന്നേ
മുത്തുള്ള നൂലുകളെങ്ങും പന്തലൊരുക്കുന്നേ
നീളെ തൊങ്ങലു തുന്നുന്നേ
തേനണിഞ്ഞ മനമുകുളം തന്നെത്താനെ മൊഴിയുന്നേ (2)
പുള്ളിമാനേ നീയൊരുങ്ങീലേ പണ്ടേ പണ്ടെനേ
(മാനത്തെ വെള്ളി)

മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ ഒ
കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഒ ഓ ഒ
ഉം........... ഒ ഓ ഒ
കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഉ ഊ ഉം

Thursday, 26 January 2012

മൊഞ്ചുള്ള പെണ്ണല്ലേ

Download Song
മൊഞ്ചുള്ള പെണ്ണല്ലേ    
ചെഞ്ചുണ്ടില്‍ തെനല്ലേ      
കരിവളകള്‍ കിലുങ്ങുമ്പോള്‍   
കൊഞ്ചുന്ന മോഴിയല്ലേ

അഴകുള്ള രാവല്ലേ   
പൊഴിയും നിലാവല്ലേ
അസര്‍മുല്ല  പൂ പോലെ   
അരികത്തു നീയില്ലേ

കരിമിഴിയിണയില്‍ നാണത്തിന്റെ 
സുറുമയുമെഴുതി പൂമുഖത്ത്
കസവോളി  തൂകും
തട്ടമോന്നു മാറ്റുകയില്ലേ
(
മൊഞ്ചുള്ള പെണ്ണല്ലേ)

ഉറുമാല്‍ തുന്നും കൈകളില്‍   
അറബിപ്പോന്നിന്‍ മോതിരം
വെണ്ണക്കല്ലിന്‍ കാന്തിയില്‍   
തങ്കക്കൊലുസിന്‍ ചിഞ്ചിലം

അരയിലെ വെള്ളി അരഞ്ഞാണം
ഇസലിന്‍ ശീലുകള്‍ പാടുമ്പോള്‍
കാതില്‍ വിളങ്ങും ലോലാക്കോ
ഒപ്പന താളം തുള്ളുന്നു

മണവാട്ടിയാവുകയില്ലേ   
മധുരങ്ങള്‍ നല്കുകയില്ലേ
എന്നാശ കിളിയല്ലേ   
ഖല്‍ബിലെ നിധിയല്ലേ   
(മൊഞ്ചുള്ള പെണ്ണല്ലേ)

സുവര്‍ഗത്തിന്‍ തോപ്പിലെ
മോഹബത്തിന്‍ കണിയാണ്  നീ
കൈകള്‍ പൊത്തി ഒളിക്കല്ലേ
കള്ള കണ്‍കോണ്‍ എറിയല്ലേ

ഏഴാം ബഹറിന്‍ ചേലല്ലേ    
വാര്‍മഴവില്ലിന്‍ നിറമല്ലേ
മാറ്ററിയാത്തൊരു പോന്നല്ലേ    
മാറില്‍ നിറയെ കനവല്ലേ
പനിനീരിന്‍ മലരല്ലേ    
പതിനേഴിന്‍ വരവല്ലേ
കമറിന്റെ ഒളിയല്ലേ   
കല്‍ക്കണ്ടക്കനിയല്ലേ (
മൊഞ്ചുള്ള പെണ്ണല്ലേ)

Tuesday, 17 January 2012

വൈശാഖ സന്ധ്യേ നിന്‍


Download

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖി തന്‍ അധര കാന്തിയോ
ഓമനേ പറയൂ നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
(വൈശാഖ )

ഒരു യുഗം ഞാന്‍ തപസ്സിരുന്നു
ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം
പൂത്തു വിടര്‍ന്നൂ (ഒരു യുഗം )
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു
(മൂകമാമെന്‍ )
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
(വൈശാഖ)

മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
(മലരിതളില്‍)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി
(നീറുമെന്‍ )
പുളക മുകുളമേന്തി രാഗ വൃന്ദാവനം
(വൈശാഖ)

Thursday, 5 January 2012

കരിമുകില്‍ കാട്ടിലെ ...

 
Download

കരിമുകിൽ കാട്ടിലെ 
രജനി തൻ വീട്ടിലെ 
കനകാംബരങ്ങള്‍ വാടീ 
കടത്തുവള്ളം യാത്രയായീ യാത്രയായീ... 
കരയിൽ നീ മാത്രമായീ (...കരിമുകില്‍) 

ഇനിയെന്നു കാണും നമ്മള്‍ 
തിരമാല മെല്ലെ ചൊല്ലി 
ചക്രവാളമാകെ നിന്‍റെ 
ഗദ്ഗദം മുഴങ്ങീടുന്നൂ (...കരിമുകില്‍) 

കരയുന്ന രാക്കിളിയെ 
തിരിഞ്ഞൊന്നു നോക്കീടാതെ 
കരയുന്ന രാക്കിളിയെ 
തിരിഞ്ഞൊന്നു നോക്കീടാതെ 
മധുമാസ ചന്ദ്രലേഖ മ
ടങ്ങുന്നു പള്ളിത്തേരില്‍... (...കരിമുകില്‍)

Sunday, 1 January 2012

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പംDownload Song

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം
(സ്വര്‍ണ്ണ ഗോപുര......)
ഏതൊരു കോവിലും ദേവതയാക്കും
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും നിന്നെ
ഏതു പൂജാരിയും പൂജിക്കും
സ്വര്‍ണ്ണഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം...

പ്രേമവൃന്ദാവന ഹേമന്തമേ
നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും
ആ രാഗസോമരസാമൃതം നേടുവാന്‍
ആരായാലും മോഹിക്കും
ആനന്ദചന്ദ്രികയല്ലേ നീ
അഭിലാഷമഞ്ജരിയല്ലേ നീ?
അഭിലാഷമഞ്ജരിയല്ലേ നീ?

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം..

ആഹാഹാ....ഓഹോഹോഹോ...
ആഹാഹാ....ആ.....
രാഗവിമോഹിനി ഗീതാഞ്ജലി
നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും
ആ വര്‍ണ്ണഭാവസുരാമൃതധാരയെ
ആരായാലും സ്നേഹിക്കും
ആത്മാവിന്‍ സൌഭാഗ്യമല്ലേ നീ?
അനുരാഗസൌരഭ്യമല്ലേ നീ?
അനുരാഗസൌരഭ്യമല്ലേ നീ?

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
കണ്ണിനു സായൂജ്യം നിന്‍ രൂപം
ഏതൊരു കോവിലും ദേവതയാക്കും
ഏതു പൂജാരിയും പൂജിക്കും നിന്നെ
ഏതു പൂജാരിയും പൂജിക്കും...