Sunday, 9 October 2011

ആരെയും ഭാവ ഗായകനാക്കുംDownload Song

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
നമ്രശീർഷരായ്‌ നിൽപ്പൂ നിൻ മുന്നിൽ
കമ്ര നക്ഷത്രകന്യകൾ

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
നമ്രശീർഷരായ്‌ നിൽപ്പൂ നിൻ മുന്നിൽ
കമ്ര നക്ഷത്രകന്യകൾ
ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ

കിന്നര മണി തംബുരുമീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും
കിന്നര മണി തംബുരുമീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെ കിളിപ്പൈതലും
മുളം തണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം
ഈ പ്രപഞ്ച ഹൃദയവീണയിൽ
ആ...

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ

നിന്റെ ശാലീന മൗനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായ്‌
നിന്റെ ശാലീന മൗനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായ്‌
മൂടിവെച്ച നിഗൂഢഭാവങ്ങൾ
പൂക്കളായ്‌ ശലഭങ്ങളായ്‌
ഇന്നിതാ നൃത്തലോലരായ്‌
ഈ പ്രപഞ്ച നടനവേദിയിൽ
ആ...

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
നമ്രശീർഷരായ്‌ നിൽപ്പൂ നിൻ മുന്നിൽ
കമ്രനക്ഷത്ര കന്യകൾ

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ

Friday, 7 October 2011

ഗുരുവായൂരപ്പാ നിൻ മുന്നിൽDownload Song


ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ
ഉരുകുന്നു കർപ്പൂരമായി..
പലപല ജന്മം ഞാൻ നിന്റെ
കളമുരളിയിൽ സംഗീതമായി..

തിരുമിഴി പാലാഴിയാക്കാന്‍
അണിമാറിൽ ശ്രീവത്സം ചാർത്താന്‍‍..
മൗലിയിൽ പീലിപ്പൂ ചൂടാനെന്റെ
മനസ്സും നിനക്കു ഞാൻ തന്നൂ..

മഴമേഘകാരുണ്യം പെയ്യാന്‍
മൗനത്തിൽ ഓംകാരം പൂക്കാന്‍..
തളകളിൽ വേദം കിലുക്കാനെന്റെ
തപസ്സും നിനക്കു ഞാൻ തന്നൂ..

Thursday, 6 October 2011

കൂത്തമ്പലത്തില്‍ വെച്ചോDownload Song

കൂത്തമ്പലത്തില്‍ വെച്ചോ കുറുമൊഴിക്കുന്നില്‍ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ
കുളപ്പുരക്കല്ലില്‍ വെച്ചോ ഊട്ടുപുരയ്ക്കുള്ളില്‍ വെച്ചോ
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ

നംതനനംതന..തനതനനം.....

പൂമാലക്കാവിലെ പൂരവിളക്കുകള്‍ നിന്‍
തൂമുഖം കണ്ടൂകൊതിച്ചു
പൊന്നെഴുത്താം ചേലയുടെ ഞൊറികളില്‍ മുഖം ചായ്ചു
തെന്നലെന്റെ നെഞ്ചം തകര്‍ത്തു

നംതനനംതന..തനതനനം.....

ചേലൊത്ത കൈകളാല്‍ ഓട്ടുകൈവട്ടകയില്‍
പായസം കൊണ്ടുവന്നപ്പോള്‍
നിന്റെകളി ചുംബനത്താല്‍ ഹൃദയത്തില്‍ സ്മൃതി പെയ്ത
പാല്‍മധുരം ചുണ്ടില്‍ കിനിഞ്ഞു ശൃംഗാര പാല്‍മധുരം
ചുണ്ടില്‍ കിനിഞ്ഞു

Wednesday, 5 October 2011

പൂമുഖ വാതില്‍ക്കല്‍ സ്നേഹം....Download Song

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ (൨)
ദുഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ (2)
(പൂമുഖ വാതില്‍ക്കല്‍ )

എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്ര വിളക്കാണ് ഭാര്യ (2)
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
അന്നദാനേശ്വരി ഭാര്യ (2)
(പൂമുഖ വാതില്‍ക്കല്‍ )

കണ്ണുനീര്‍ത്തുള്ളിയില്‍ മഴവില്ല് തീര്‍ക്കുന്ന
സ്വര്‍ണ്ണ പ്രഭാമയി ഭാര്യ (2)
കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ (2)
(പൂമുഖ വാതില്‍ക്കല്‍ )

Sunday, 2 October 2011

പൂമാനമേ ഒരു രാഗ മേഘം താ....Downaload Song

Download Karoke

പൂമാനമേ ഒരു രാഗമേഘം താ
കനവായ്... കണമായ്...
ഉയരാന്‍ ഒഴുകാനഴകിയലും
(പൂമാനമേ)

കരളിലെഴും ഒരു മൗനം
കസവണിയും ലയമൗനം
സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍
വീണയായ് മണിവീണയായ്
വീചിയായ് കുളിര്‍‌വാഹിയായ്
മനമൊരു ശ്രുതിയിഴയായ്
(പൂമാനമേ)

പതുങ്ങിവരും മധുമാസം
മണമരുളും മലര്‍മാസം
നിറങ്ങള്‍ പെയ്യുമ്പോള്‍
ലോലമായ് അതിലോലമായ്
ശാന്തമായ് സുഖസാന്ദ്രമായ്
അനുപദം മണിമയമായ്
(പൂമാനമേ)

Saturday, 1 October 2011

എന്റെ സ്വപ്നത്തിന്‍ ....Download song
Download Karoke

എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍
വന്നിറങ്ങിയ രൂപവതീ
നീലത്താമര മിഴികള്‍ തുറന്നു
നിന്നെ നോക്കി നിന്നു
ചൈത്രം നിന്‍റെ നീരാട്ടു കണ്ടു നിന്നു

എന്റെ ഭാവനാ രസല വനത്തില്‍
വന്നു ചേര്‍ന്നൊരു വനമോഹിനി
വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേൽക്കുവാനായ് ഒരുങ്ങി നിന്നു
ആ.. ആ .. ആ.. ആ..ആ .
(എന്റെ സ്വപ്നത്തിന്‍)

പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ
പൂമരങ്ങള്‍ പൂത്തരാവില്‍
നിന്‍റെ നര്‍ത്തനം കാണാന്‍ ഒരുങ്ങി
നിന്നെ കാത്തുനിന്നു ചാരേ
നീലാകാശവും താരകളും
ആ.. ആ .. ആ.. ആ..ആ .അ ..ആ‍.
(എന്റെ സ്വപ്നത്തിന്‍)