Friday 30 September 2011

കാനന വാസാ കലിയുഗ വരദാ ...



Download Song

Download karoke

കാനനവാസാ.. കലിയുഗവരദാ..
കാനനവാസാ.. കലിയുഗവരദാ..
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന്‍
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍..
കാനനവാസാ.. കലിയുഗവരദാ..
കാനനവാസാ.. കലിയുഗവരദാ..

നിരുപമഭാഗ്യം നിന്‍ നിര്‍മ്മാല്യ ദര്‍ശനം
നിരുപമഭാഗ്യം നിന്‍ നിര്‍മ്മാല്യ ദര്‍ശനം
നിര്‍വൃതികരം നിന്‍ നാമസങ്കീര്‍ത്തനം..
അസുലഭ സാഫല്യം നിന്‍ വരദാനം..
അടിയങ്ങള്‍ക്കവലംബം നിന്‍ സന്നിധാനം..

കാനനവാസാ.. കലിയുഗവരദാ..
കാനനവാസാ.. കലിയുഗവരദാ..

കാനനവേണുവില്‍ ഓംകാരമുണരും..
കാനനവേണുവില്‍ ഓംകാരമുണരും..
കാലത്തിന്‍ താളത്തില്‍ നാളങ്ങള്‍ വിടരും
കാണാത്തനേരത്തും കാണണമെന്നൊരു..
മോഹവുമായി നിന്‍ അരികില്‍ വരും..

കാനനവാസാ.. കലിയുഗവരദാ..
കാനനവാസാ.. കലിയുഗവരദാ..
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന്‍
കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന്‍
നിന്‍ കേശാദിപാദം തൊഴുന്നേന്‍..
കാനനവാസാ.. കലിയുഗവരദാ..
കാനനവാസാ.. കലിയുഗവരദാ..

Thursday 29 September 2011

ആദിയുഷ സന്ധ്യ പൂത്തതിവിടെ ....



Download Song

Download Karoke

Lyrics

ആദിയുഷഃസന്ധ്യ പൂത്തതിവിടെ……
ആദിസർഗ്ഗതാളമാർന്നതിവിടെ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ
ബോധനിലാപ്പാൽ കറന്നും
മാമുനിമാർ തപം ചെയ്തും
നാകഗംഗയൊഴുകി വന്നതിവിടെ
(ആദിയുഷഃ...)

ആരിവിടെ കൂരിരുളിന്‍ മടകള്‍ തീർത്തൂ
ആരിവിടെ തേൻ കടന്നല്‍ക്കൂടു തകർത്തൂ (2)
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ
ആനകേറാ മാമലതൻ മൗനമുടച്ചൂ
സ്വാതന്ത്ര്യം മേലേ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ
(ആദിയുഷഃ...)

ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ
ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നു (2)
സൂര്യതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളംപോല്‍
നൂറുമലര്‍വാകകളില്‍ ജ്വാലയുണര്ന്നൂ
സ്വാതന്ത്ര്യം മേലെ നീലാകാശം പോലേ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

ആദിയുഷഃസന്ധ്യ പൂത്തതിവിടെ……
ആദിസർഗ്ഗതാളമാർന്നതിവിടെ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ
ബോധനിലാപ്പാൽ കറന്നും
മാമുനിമാർ തപം ചെയ്തും
നാകഗംഗയൊഴുകി വന്നതിവിടെ
(ആദിയുഷഃ...)

ദൈവ സ്നേഹം വര്‍ണ്ണിച്ചീടാന്‍


Download Song


Download Karoke

ദൈവസ്നേഹം വര്ന്നിചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്ക്കു്വാനീ ജീവിതം പോരാ...
കഷ്ട്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്ത്താ.ല്‍...
എത്ര സ്തുതിചാലും മതിവരുമോ.... (ദൈവ)
സ്വന്തമായ്‌ ഒന്നുമില്ല , സര്വ തും നിന്‍ ദാനം
സ്വസ്തമായ്‌ ഉറങ്ങീടാം സമ്പത്തില്‍ മയങ്ങാതെ
മണ്ണില്‍ സൌഭാഗ്യം നെടാനായാലും
ആത്മം നഷ്ട്ടമായാല്‍ ഫലമെവിടെ (ദൈവ)
സ്വപ്‌നങ്ങള്‍ പോലിഞ്ഞാലും ... ദുഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാലും
രക്ഷാ കവചം നീ മാറാതെന്നാളും javascript:void(0)
അങ്ങേന്‍ മുന്പേംപോയാല്‍ ഫലമെവിടെ... (ദൈവ)