Monday, 21 November 2011

നീയുറങ്ങിയോ നിലാവേ മഴനിലാവേDownload Song

നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ
ഒരു താരാട്ടിൻ തണലായ് മാറാം
നറു വെൺ തൂവൽ തളിരാൽ മൂടാം
ഇടനെഞ്ചിൽ കൂട്ടും കാണാകൂട്ടിൽ
ഇടറും കിളിയുറങ്ങി(നീയുറങ്ങിയോ..)


മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും’
മയില്‍പ്പിലി പൂ വാടിയോ
തണലിലിളവേൽക്കും ഉള്ളിനുള്ളിൽ
ചെറു മുള്ളുകൾ കൊണ്ടുവോ
നീ വിതുമ്പിയെന്നാൽ പിടയുന്നതെന്റെ കരളല്ലയോ
ഓളക്കാറ്റായ് തഴുകി വാ
ഓമല്‍പ്പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാൻ മലർ മകളേ വായോ (നീയുറങ്ങിയോ..)


കുരുന്നു ചിറകോടെ കൊഞ്ചിക്കൊണ്ടും
കുളിർ മഞ്ഞു നീർത്തുമ്പികൾ ഓ..
അരിയ തിരിനാളം ദൂരെക്കണ്ടാൽ
പുതു പൂവു പോൽ പുൽകുമോ
വേനലാണു ദൂരെ വെറുതെ
പറന്നു മറയല്ലെ നീ
വാടിപ്പോകും കനവുകൾ
നീറിക്കൊണ്ടും ചിറകുകൾ
മനസ്സിൻ മടിയിൽ മയങ്ങാൻ കിളിമകളേ വായോ (നീയുറങ്ങിയോ..)


Friday, 18 November 2011

ഇന്നലെ എന്റെ നെഞ്ചിലെDownlod Song

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു
മണ്‍വിളക്കൂതിയില്ലേ.. കാറ്റെന്‍
മണ്‍വിളക്കൂതിയില്ലേ..
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോൽ
ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ..

ദൂരേനിന്നും പിന്‍വിളികൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല
ചന്ദന പൊന്‍ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരോ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ..
അമ്പലപ്രാവുകളോ...

ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെവന്നു
ജീവിതപ്പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ..
പുണ്യം പുലര്‍ന്നീടുമോ..

Thursday, 17 November 2011

ഇല കൊഴിയും ശിശിരത്തില്‍Download Song

ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയി ആ മന്ദഹാസം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞു പോയി രാപ്പാടി പെണ്ണിന്‍ കനവുകളും
ആ കാട്ടു തീയില്‍ (ഇല കൊഴിയും )

പ്രേമത്തിന്‍ മധുരിമയും
വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യ രാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇല കൊഴിയും )


Musician :Mohan Sithara/മോഹന്‍ സിതാര
Lyricist(s):Kottakkal Kunjimoideen Kutty/കോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി
Year:1987
Singer(s):KJ Yesudas/കെ ജെ യേശുദാസ്
Raga(s) Used:Misra Sivaranjani/ മിശ്ര ശിവരഞ്ജിനി

Friday, 11 November 2011

വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍Download Song

വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷം
നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ

ആകാശം കരയുമ്പോള്‍ ആഷാഢം മറയുമ്പോള്‍
വസന്തങ്ങളേ ചിരിക്കുന്നുവോ?
ആരോടും പറയാതെ ആരോരുമറിയാതെ
മണല്‍ക്കാടുകള്‍ താണ്ടുന്നുവോ?
ഇനിയാണോ പൌര്‍ണ്ണമി ഇനിയാണോ പാര്‍വ്വണം
രാവിരുളും കാട്ടില്‍ രാമഴയുടെ നാട്ടില്‍
ആരാണിനി അഭയം നീ പറയൂ
നാമരിയാതുഴലുകയാണോ മായികയാമം

ഈവേഷം മാറുമ്പോള്‍ മറുവേഷം തെളിയുമ്പോള്‍
അകക്കണ്ണുകള്‍ തുളുമ്പുന്നുവോ
ഒരുസ്വപ്നം മായുമ്പോള്‍ മറു സ്വപ്നം വിടരുമ്പോള്‍
ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ
എവിടെപ്പോയീ നന്മകള്‍ എവിടെപ്പോയീ ഉണ്മകള്‍
എന്താണിനി വേഷം ഏതാണീ രംഗം
ആരാണിനി അഭയം പെരുവഴിയില്‍
നിഴല്‍ നാടകമാടുകയാണോ ജീവിതമാകെ


Musician: SA Rajkumar /എസ്‌ എ രാജ്‌കുമാര്‍
Lyricist(s) Kaithapram /കൈതപ്രം
Year :2004
Singer(s): KJ Yesudas/കെ ജെ യേശുദാസ്

Tuesday, 8 November 2011

ചെമ്പകമേ ചെമ്പകമേ .....Download Song

ചെമ്പകമേ ചെമ്പകമേ
നീയെന്നും എന്റേതല്ലേ.........

സഖിയെ സഖിയെ
ഓമല്‍ കനവേ
നീയെന്നും എന്റേതല്ലേ

നീലക്കായലോളം പാടി
നീലാകാശം കാതില്‍ ചൊല്ലീ
നീയെന്നും എന്റേതല്ലേ......(ചെമ്പകമേ)

തിരമാലകള്‍ തീരം തഴുകുമ്പോള്‍
എന്നും ഉള്ളത്തില്‍ തളിരാര്‍ന്ന കിനാക്കള്‍ ഉണരുന്നു
നിറവാര്‍ന്ന പൂക്കള്‍ വിടരുമ്പോള്‍ നിന്‍ കവിളിനയില്‍
ചെമ്മാന ചന്തം വിരിയുന്നു
നിന്‍ കാതര മിഴിയില്‍ തെളിയും
ഋതു കാര്യം പറയാമോ
ചെന്തളിരെ ചെന്താമാരയെ എന്‍ കൂടെ പോരാമോ
അഴകേ അഴകേ നീയെന്നും എന്റേതല്ലേ....(ചെമ്പകമേ)


പൊന്‍കനവിന്‍ പുതുമഴ പെയ്യുമ്പോള്‍
എന്‍ കണ്മണിയെ പൊന്‍മയിലോ തേങ്ങിപാടുന്നു
വിടപറയാതെ എങ്ങോ മറയുകയോ എന്‍ വെണ്‍മുകിലെ
മനമുരുകും ഗീതം കേള്‍ക്കാമോ
ഒരു മേടക്കാറ്റിന്‍ കുളിരായി
നീ എന്നില്‍ നിരയാമോ
നിന്‍ സ്നേഹപുഞ്ചിരിയാലെന്‍ മനസ്സില്‍ താഴുകാമോ
അഴകേ അഴകേ നീയെന്നും എന്റേതല്ലേ..(ചെമ്പകമേ)

Monday, 7 November 2011

സുന്ദരിയേ വാ വെണ്ണിലവേ വാDownload Song


സുന്ദരിയേ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ..
നീലരാവിലെൻ സ്നേഹവീഥിയിൽ
മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ..
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ
ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ.
(സുന്ദരിയേ...)

അന്നുണ്ടേ കരളിൽ ഒരു കൂടൊരുക്കീല്ലേ
എൻ നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേ
ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ
പാഞ്ഞങ്ങു പോകരുതേവാർമഴവില്ലേ
മല്ലികപ്പൂമണക്കും മാർകഴിക്കാറ്റേ
നീ വരുമ്പോൾ എന്റെയുള്ളിൽ തേൻ കുയില്പാട്ട്
വെള്ളിക്കൊലുസ്സിട്ട കാലൊച്ച കേൾക്കാൻ
കാത്തിരിക്കും എന്റെ ഹൃദയം
നിനക്കു മാത്രം നിനക്കു മാത്രമായ്
(സുന്ദരിയേ...)

ഇനിയെന്നേ കാണുമെന്റെ പുതുവസന്തമേ
നിറതിങ്കൾ ചിരിയാലെൻ അരികില്ലേ വരില്ലേ
പുലർകാലം വിരിയുമ്പോൾ ഇന്നും നിൻ മുഖം
അറിയാതെൻ ഓർമ്മയിലോ മധുരനൊമ്പരം
പച്ചനിര താഴ്വാരം പുൽകും വാരമേ
ചിങ്ങോളം കഥ ചൊല്ലും കായൽക്കരയിൽ
മിന്നും കരിവള ചാർത്തി പോകുമെൻ
അനുരാഗിയോ കണ്ടോ
എന്നുയിരേ എവിടെ നീ സഖീ
(സുന്ദരിയേ...)

Thursday, 3 November 2011

പൂങ്കാറ്റേ പോയി (ശ്യാമ )Download Song

പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
നീ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..

പെ: പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..

മൂക്കുറ്റിച്ചാന്തിനാല്‍ കുറിവരച്ച്
നില്‍ക്കുന്ന കല്യാണപ്പെണ്ണല്ലേ നീ

പെ: മൂക്കുറ്റിച്ചാന്തിനാല്‍ കുറിവരച്ച്
നില്‍ക്കുന്ന കല്യാണപ്പെണ്ണാണ് ഞാന്‍

നിന്‍ പ്രേമസംഗീതസായങ്ങളില്‍
പെ: നിന്‍ ജന്മ സായൂജ്യ നേരങ്ങളില്‍
പാടുന്നു ഞാനിന്ന് ഗ മ പ
പെ: ഗ മ പ

പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
പെ: കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.

കസ്തൂരിമഞ്ഞളുമായ് വന്നു നീരാടും ഈ ലോക സുന്ദരിനീ
പെ: കസ്തൂരിമഞ്ഞളുമായ് വന്നു നീരാടും നേരത്ത് വന്നവനെ
കാറ്റത്ത് ചേലത്തുമ്പൊന്നാടിയോ
പെ: കാറ്റിന്റെ കള്ളക്കണ്ണോന്നോടിയോ
നാണിച്ചു നീ പാടീ ഗ മ പ
പെ: ഗ മ പ

പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
നീ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..

പെ: പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.


Musician : Raghu Kumar/രഘുകുമാര്‍
Lyricist(s): Shibu Chakravarthy/ഷിബു ചക്രവര്‍ത്തി
Year :1986
Singer(s): Unni Menon,KS Chithra/ഉണ്ണി മേനോന്‍ ,കെ എസ്‌ ചിത്ര
Raga(s) Used: Kharaharapriya/ഖരഹരപ്രിയ

Tuesday, 1 November 2011

വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമംDownload Song

വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോകെ...
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കളമധുരമാം കാലൊച്ച കേട്ടു..
മധുരമാം കാലൊച്ച കേട്ടു..

ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ...
ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ...
തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി
അറിയാതെ കോരിത്തരിച്ചു പോയി..

ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം മുകരാതെ ഉഴറും പോലെ..
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു...
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു....
മറ്റൊരു സന്ധ്യയായ് നീ വന്നു


Musician: V Dakshinamoorthy/ വി ദക്ഷിണാമൂര്‍ത്തി
Lyricist(s): ONV Kurup/ ഓ എന്‍ വി കുറുപ്പ്
Year : 1987
Singer(s): KJ Yesudas / കെ ജെ യേശുദാസ്
Raga(s) Used : Hamsanaadam / ഹംസനാദം