Thursday, 29 September 2011
ആദിയുഷ സന്ധ്യ പൂത്തതിവിടെ ....
Download Song
Download Karoke
Lyrics
ആദിയുഷഃസന്ധ്യ പൂത്തതിവിടെ……
ആദിസർഗ്ഗതാളമാർന്നതിവിടെ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ
ബോധനിലാപ്പാൽ കറന്നും
മാമുനിമാർ തപം ചെയ്തും
നാകഗംഗയൊഴുകി വന്നതിവിടെ
(ആദിയുഷഃ...)
ആരിവിടെ കൂരിരുളിന്‍ മടകള്‍ തീർത്തൂ
ആരിവിടെ തേൻ കടന്നല്‍ക്കൂടു തകർത്തൂ (2)
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ
ആനകേറാ മാമലതൻ മൗനമുടച്ചൂ
സ്വാതന്ത്ര്യം മേലേ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ
(ആദിയുഷഃ...)
ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ
ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നു (2)
സൂര്യതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളംപോല്‍
നൂറുമലര്‍വാകകളില്‍ ജ്വാലയുണര്ന്നൂ
സ്വാതന്ത്ര്യം മേലെ നീലാകാശം പോലേ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ……
ആദിസർഗ്ഗതാളമാർന്നതിവിടെ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ
ബോധനിലാപ്പാൽ കറന്നും
മാമുനിമാർ തപം ചെയ്തും
നാകഗംഗയൊഴുകി വന്നതിവിടെ
(ആദിയുഷഃ...)
Subscribe to:
Post Comments (Atom)
മുത്തേ .... കൊള്ളാംട്ടോ !!!
ReplyDeleteഎന്തോ ഒരു ലാഗ്ഗിംഗ് ഫീല്‍ ചെയ്യുന്നു ...
ശ്രദ്ധിക്കണേ!!!
പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകളും..
ReplyDeleteഅരൂൺ...
ReplyDeleteകൊള്ളാം നന്നായിരിക്കുന്നു.. പിന്നെ ബാത്ത്റൂമിൽ പോലും പാടാത്തയാളാണ് ഞാനെങ്കിലും ഒരഭിപ്രായം പറഞ്ഞോട്ടേ..? എനിക്ക് തോന്നിയതാണ്.. ഇത് കുറച്ച് കൂടി തുറന്ന് പാടേണ്ടിയിരുന്നോ..?