Thursday, 26 January 2012

മൊഞ്ചുള്ള പെണ്ണല്ലേ





Download Song
മൊഞ്ചുള്ള പെണ്ണല്ലേ    
ചെഞ്ചുണ്ടില്‍ തെനല്ലേ      
കരിവളകള്‍ കിലുങ്ങുമ്പോള്‍   
കൊഞ്ചുന്ന മോഴിയല്ലേ

അഴകുള്ള രാവല്ലേ   
പൊഴിയും നിലാവല്ലേ
അസര്‍മുല്ല  പൂ പോലെ   
അരികത്തു നീയില്ലേ

കരിമിഴിയിണയില്‍ നാണത്തിന്റെ 
സുറുമയുമെഴുതി പൂമുഖത്ത്
കസവോളി  തൂകും
തട്ടമോന്നു മാറ്റുകയില്ലേ
(
മൊഞ്ചുള്ള പെണ്ണല്ലേ)

ഉറുമാല്‍ തുന്നും കൈകളില്‍   
അറബിപ്പോന്നിന്‍ മോതിരം
വെണ്ണക്കല്ലിന്‍ കാന്തിയില്‍   
തങ്കക്കൊലുസിന്‍ ചിഞ്ചിലം

അരയിലെ വെള്ളി അരഞ്ഞാണം
ഇസലിന്‍ ശീലുകള്‍ പാടുമ്പോള്‍
കാതില്‍ വിളങ്ങും ലോലാക്കോ
ഒപ്പന താളം തുള്ളുന്നു

മണവാട്ടിയാവുകയില്ലേ   
മധുരങ്ങള്‍ നല്കുകയില്ലേ
എന്നാശ കിളിയല്ലേ   
ഖല്‍ബിലെ നിധിയല്ലേ   
(മൊഞ്ചുള്ള പെണ്ണല്ലേ)

സുവര്‍ഗത്തിന്‍ തോപ്പിലെ
മോഹബത്തിന്‍ കണിയാണ്  നീ
കൈകള്‍ പൊത്തി ഒളിക്കല്ലേ
കള്ള കണ്‍കോണ്‍ എറിയല്ലേ

ഏഴാം ബഹറിന്‍ ചേലല്ലേ    
വാര്‍മഴവില്ലിന്‍ നിറമല്ലേ
മാറ്ററിയാത്തൊരു പോന്നല്ലേ    
മാറില്‍ നിറയെ കനവല്ലേ
പനിനീരിന്‍ മലരല്ലേ    
പതിനേഴിന്‍ വരവല്ലേ
കമറിന്റെ ഒളിയല്ലേ   
കല്‍ക്കണ്ടക്കനിയല്ലേ (
മൊഞ്ചുള്ള പെണ്ണല്ലേ)

No comments:

Post a Comment