Download
കരിമുകിൽ കാട്ടിലെ
രജനി തൻ വീട്ടിലെ
കനകാംബരങ്ങള്‍ വാടീ
കടത്തുവള്ളം യാത്രയായീ യാത്രയായീ...
കരയിൽ നീ മാത്രമായീ (...കരിമുകില്‍)
ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ നിന്‍റെ
ഗദ്ഗദം മുഴങ്ങീടുന്നൂ (...കരിമുകില്‍)
കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസ ചന്ദ്രലേഖ മ
ടങ്ങുന്നു പള്ളിത്തേരില്‍... (...കരിമുകില്‍)
No comments:
Post a Comment