Friday, 18 November 2011
ഇന്നലെ എന്റെ നെഞ്ചിലെ
Downlod Song
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു
മണ്‍വിളക്കൂതിയില്ലേ.. കാറ്റെന്‍
മണ്‍വിളക്കൂതിയില്ലേ..
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോൽ
ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ..
ദൂരേനിന്നും പിന്‍വിളികൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല
ചന്ദന പൊന്‍ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരോ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ..
അമ്പലപ്രാവുകളോ...
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെവന്നു
ജീവിതപ്പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ..
പുണ്യം പുലര്‍ന്നീടുമോ..
Subscribe to:
Post Comments (Atom)
അരുണ്‍.. നന്നായി പാടിയിട്ടുണ്ട്.. കൊള്ളാം.. ഇനിയും പോരട്ടെ കൂടുതല്‍.. ആശംസകള്‍.
ReplyDeleteആശംസകള്‍
ReplyDelete