Thursday, 3 November 2011
പൂങ്കാറ്റേ പോയി (ശ്യാമ )
Download Song
പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
നീ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..
പെ: പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..
മൂക്കുറ്റിച്ചാന്തിനാല്‍ കുറിവരച്ച്
നില്‍ക്കുന്ന കല്യാണപ്പെണ്ണല്ലേ നീ
പെ: മൂക്കുറ്റിച്ചാന്തിനാല്‍ കുറിവരച്ച്
നില്‍ക്കുന്ന കല്യാണപ്പെണ്ണാണ് ഞാന്‍
നിന്‍ പ്രേമസംഗീതസായങ്ങളില്‍
പെ: നിന്‍ ജന്മ സായൂജ്യ നേരങ്ങളില്‍
പാടുന്നു ഞാനിന്ന് ഗ മ പ
പെ: ഗ മ പ
പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
പെ: കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.
കസ്തൂരിമഞ്ഞളുമായ് വന്നു നീരാടും ഈ ലോക സുന്ദരിനീ
പെ: കസ്തൂരിമഞ്ഞളുമായ് വന്നു നീരാടും നേരത്ത് വന്നവനെ
കാറ്റത്ത് ചേലത്തുമ്പൊന്നാടിയോ
പെ: കാറ്റിന്റെ കള്ളക്കണ്ണോന്നോടിയോ
നാണിച്ചു നീ പാടീ ഗ മ പ
പെ: ഗ മ പ
പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
നീ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..
പെ: പൂങ്കാറ്റെ പോയി ചൊല്ലാമോ
തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
ഈ കള്ളക്കണ്ണുള്ള എന്‍ കാമുകനോട്
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ.
Musician : Raghu Kumar/രഘുകുമാര്‍
Lyricist(s): Shibu Chakravarthy/ഷിബു ചക്രവര്‍ത്തി
Year :1986
Singer(s): Unni Menon,KS Chithra/ഉണ്ണി മേനോന്‍ ,കെ എസ് ചിത്ര
Raga(s) Used: Kharaharapriya/ഖരഹരപ്രിയ
Subscribe to:
Post Comments (Atom)
Superb......... Keep going
ReplyDelete